ശബരിമലയിൽ ദർശനത്തിനെത്തിയ 47 കാരിയെ പോലീസ് നിർബന്ധിച്ച് തിരിച്ചയച്ചെന്ന് ആരോപണം.തനിക്കെതിരെ അയ്യപ്പഭക്തർ പ്രതിഷേധിച്ചില്ല എന്നും പോലീസ് മലയിറങ്ങാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നുമാണ് ശ്രീലങ്കകാരിയായ ശശികല പറഞ്ഞത്.താൻ തികഞ്ഞ അയ്യപ്പഭക്തയാണ് . തൻറെ ഗർഭപാത്രം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കിയിരുന്നു അതുകൊണ്ട് മാത്രമാണ് താൻ വൃതമെടുത്ത് അയ്യപ്പ ദർശനത്തിന് എത്തിയത് എന്നും, എന്നാൽ അയ്യപ്പദർശനം നടത്താൻ സാധിച്ചില്ല എന്നും ഇവർ വ്യക്തമാക്കി.എന്നാൽ ഭക്തർ പ്രതിഷേധം ഉണ്ടാക്കിയതിനെ തുടർന്നാണ് ശശികലയെ തിരിച്ചിറക്കിയത് എന്നാണ് പോലീസിന്റെ വാദം. അതേസമയം ശബരിമലയിൽ എത്തിയ ശ്രീലങ്കൻ യുവതി അയ്യപ്പദർശനം നടത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.